ന്യൂഡൽഹി: ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ചെങ്കടലില്‍ വച്ച് യെമനിലെ, ഇറാന്റെ പിന്തുണയുള്ള, ഹൂതി വിമതർ തട്ടിയെടുത്തതായി റിപ്പോർട്ട്. തുർക്കിയിൽനിന്നും ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ഇസ്റാഈൽ കപ്പലാണെന്ന് സംശയിച്ചാണു തട്ടിയെടുത്തത്. ഇതിൽ 52 ജീവനക്കാരുള്ളതായാണ് സംശയം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇസ്റാഈൽ പതാകയുള്ളതും ഇസ്രയേൽ കമ്പനികളുടെയും കപ്പൽ തട്ടിയെടുക്കുമെന്ന ഭീഷണിക്ക് പിന്നാലെയാണു സംഭവം. ഇസ്റാഈൽമായി ബന്ധമില്ലാത്ത കപ്പലാണ് തട്ടിയെടുത്തതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് രംഗത്തെത്തി.
‘‘കപ്പൽ തട്ടിയെടുത്ത സംഭവം ആഗോള കപ്പൽനീക്കത്തെ ഭീഷണിയിലാക്കുന്നതാണ്. ഇസ്റാഈലുമായി ബന്ധമില്ലാത്ത കപ്പലാണ് തട്ടിയെടുത്തിട്ടുള്ളത്. ബ്രിട്ടിഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ കമ്പനിയാണ് നിയന്ത്രിക്കുന്നത്. ഈ കപ്പലിൽ ഇസ്റാഈൽ പൗരന്മാരാരുമില്ല’’– നെതന്യാഹുവിന്റെ ഓഫിസ് പറഞ്ഞു.
ഇസ്റാഈലി കപ്പലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിൻവലിക്കണമെന്നു ഹൂതി വിമതർ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. ഹമാസിനെതിരെയുള്ള ഇസ്റാഈൽ ആക്രമണം തുടങ്ങിയപ്പോൾ മുതൽ ഇസ്റാഈലിനെതിരെ ഹൂതി വിമതർ രംഗത്തെത്തിയിരുന്നു. ഇതിനിടെ ആദ്യമായാണ് ആഗോളഭീഷണിയാകുന്ന തരത്തിലൊരു നീക്കമുണ്ടാകുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക