Saturday, 27 July - 2024

വിശാഖപട്ടണത്ത് വൻ തീപിടിത്തം; 40 ബോട്ടുകൾ കത്തിചാമ്പലായി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വിശാഖപട്ടണം: വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തു വൻ തീപിടിത്തം. 40 ബോട്ടുകൾ കത്തിനശിച്ചു. ഇന്നലെ രാത്രിയാണു തീപിടിത്തമുണ്ടായത്. 30 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണു വിലയിരുത്തൽ. ബോട്ടിലുണ്ടായിരുന്ന എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ വലിയ ആശങ്കയുണ്ടായി. ഒരു ബോട്ടിലുണ്ടായ തീപിടിത്തം മറ്റു നിർത്തിയിട്ടിരുന്ന ബോട്ടുകളിലേക്കും വേഗത്തിൽ പടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തീ പടരുന്നത് കണ്ട് ബോട്ടുകളിൽ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇതിനാൽ ആളപായമില്ല. ഇന്നലെ അർദ്ധരാത്രിയാണ് ബോട്ടുകൾക്ക് തീപിടിച്ചത്. മദ്യപസംഘം ബോട്ടിൽ നടത്തിയ പാർട്ടിക്കിടെയാണ് തീ പടർന്നതെന്നാണ് സംശയം. സാമൂഹ്യവിരുദ്ധർ തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

എങ്കിലും തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നിൽ ചില സാമൂഹ്യവിരുദ്ധരുടെ ഇടപെടലാണോയെന്ന സംശയം മത്സ്യത്തൊഴിലാളികൾക്കുണ്ട്. തീപിടിത്തത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.  ദിവസങ്ങൾക്കുമുമ്പ് ആന്ധ്രാപ്രദേശിലെ നിസാംപട്ടണം തുറമുഖത്ത് ഒരു ബോട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർക്കു പരുക്കുപറ്റിയിരുന്നു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: