റിയാദ്: റിയാദിലും കിഴക്കൻ പ്രവിശ്യയിലും നാളെ ഉച്ചവരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് റിയാദിലും കിഴക്കൻ പ്രവിശ്യയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കനത്ത കാറ്റും ആലിപ്പഴ വർഷവും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാളെ (വ്യാഴം)ഉച്ചക്ക് ഒരു മണി വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ജിദ്ദയിലും മക്കയിലും കനത്ത മഴയാണ് ഇന്ന് പെയ്തത്. ഇന്ന് ഉച്ചയോടെയാണ് മക്കയിലും ജിദ്ദയിലും മഴ പെയ്തു തുടങ്ങിയത്. ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മക്കയിലും ജിദ്ദയിലും ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു.
ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്. ജാഗ്രത പുലർത്തണമെന്നും അപകടങ്ങൾക്കെതിരെ മുൻകരുതൽ എടുക്കണമെന്നും അധികൃതർ അറിയിച്ചു. ജിദ്ദയിൽ പലയിടങ്ങളിലും റോഡുകൾ അടച്ചു. യാത്ര ചെയ്യുന്നവർ ട്രാഫിക് അഥോറിറ്റിയുടെ മുൻകരുതൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.




