റിയാദ്: സഊദിയിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ പ്രവാസിക്ക് ജയിൽ ശിക്ഷ വിധിച്ചു. എഞ്ചിനീയറിംഗ് കൗൺസിലിൽ അംഗത്വം നേടുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒരു വർഷം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. കൂടാതെ ശിക്ഷ കാലാവധിക്ക് ശേഷം രാജ്യത്ത് നിന്ന് നാട് കടത്താനും കോടതി വിധിച്ചിട്ടുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രോസിക്യൂഷൻ ഫോർ ക്രൈംസ് ഫോർ പബ്ലിക് ട്രസ്റ്റിന്റെ അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞതിനെ തുടർന്നാണ് കോടതി വിധി. ടെക്നിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ ജോലി ചെയ്യാൻ സഊദി കൗൺസിലിൽ ഓഫ് എഞ്ചിനീയറിംഗിൽ അംഗത്വം നേടണമെന്നാണ് ചട്ടം. ഈ അംഗത്വത്തിന് അപേക്ഷിക്കാനായി പ്രതി തന്റെ രാജ്യത്തെ ഒരു സർക്കാർ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെക്കാനിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ നേടിയതായി തെളിയിക്കുന്ന വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.
നേരത്തെയും സമാനമായ സംഭവങ്ങളിൽ പ്രവാസികൾ കുടുങ്ങിയിരുന്നു. ടെക്നിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ ജോലി ചെയ്യാൻ സഊദി കൗൺസിലിൽ ഓഫ് എഞ്ചിനീയറിംഗിൽ അംഗത്വം നേടണമെന്നാണ് ചട്ടം. ടെക്നിക്കൾ വിസകൾ പുതുക്കണമെങ്കിൽ കൗൺസിൽ അംഗത്വം നിര്ബന്ധമാണ്. എന്നാൽ, അംഗത്വത്തിനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും ഏജൻസികൾ വഴി ആ രാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ അടക്കം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് അംഗത്വം നൽകുന്നത്. ഇത്തരം പരിശോധനകളിൽ ആണ് വ്യാജന്മാർ കുടുങ്ങുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക