ജിദ്ദ: ജിദ്ദ പുസ്തകോത്സവം ഡിസംബർ ഏഴു മുതൽ 16 വരെ ജിദ്ദയിൽ നടക്കും. നാനൂറിലധികം പ്രാദേശിക, അറബ്, രാജ്യാന്തര പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം പുസ്തകമേളയിലുണ്ടാകും.
ജിദ്ദ സൂപ്പർഡോമിലാണ് പുസ്തകോത്സവം.
കവിതാ സായാഹ്നങ്ങൾ, നാടകാവതരണങ്ങൾ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ പരിശീലന കോർണറുകൾ എന്നിവയ്ക്ക് പുറമെ ഉന്നത വിദഗ്ധരും ബുദ്ധിജീവികളും പങ്കെടുക്കുന്ന പ്രഭാഷണങ്ങൾ, സാംസ്‌കാരിക ശിൽപശാലകൾ, സെമിനാറുകൾ എന്നിവയുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് സംയോജിത സാംസ്‌കാരിക അനുഭവം പ്രദാനം ചെയ്യുന്നതാണ് പ്രദർശനം.
കഴിഞ്ഞ മാർച്ചിൽ നടന്ന ഈസ്‌റ്റേൺ പുസ്തക മേള, തുടർന്ന് ജൂണിൽ മദീന പുസ്തക മേള, തുടർന്ന് റിയാദ് രാജ്യാന്തര പുസ്തക മേള എന്നിവയ്ക്ക് ശേഷം ഈ വർഷം സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റി സംഘടിപ്പിക്കുന്ന നാലാമത്തെ പുസ്തക മേളയാണ് ജിദ്ദ പുസ്തക മേള.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




