ഗതാ​ഗത നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന

0
805

കുവൈത്ത്: ​ഗതാ​ഗത നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന. ഒക്ടോബർ 28 മുതൽ ഒരാഴ്ച നടത്തിയ കർശന പരിശോധനകളിൽ 23,503 ​ഗതാ​ഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

കുവൈത്തിൽ
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
79 നിയമലംഘകരെ പ്രോസിക്യൂഷന് കൈമാറി. ഇതിൽ 25 പേർ പ്രായപൂർത്തിയാകാത്തവരാണ്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് ഇവരെ പിടികൂടിയത്. മറ്റ് 54 പേർ ​ഗുരുതര ​ഗതാ​ഗത നിയമലംഘനങ്ങൾ നടത്തിയവരാണ്.

ഇതിന് പുറമെ 120 വാ​ഹനങ്ങളും മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. 78 പിടികിട്ടാപ്പുള്ളികൾ, 12 താമസനിയമലംഘകർ എന്നിവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു.