മാധ്യമപ്രവർത്തകർക്ക്’സൂപ്പർ വട്ടാണ്’, ആംഗ്യം കാണിച്ച് രാജീവ് ചന്ദ്രശേഖർ

0
8

തിരുവനന്തപുരം: കർണാടക ഭൂമി കുംഭകോണത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരെ അവഹേളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മാധ്യമപ്രവർത്തകർക്ക് സൂപ്പർ വട്ടാണ് എന്ന് ആംഗ്യങ്ങളോടെ മറുപടി നൽകി. ഭൂമി തട്ടിപ്പ് നടത്തി എന്നത് നിർമിത നുണയാണ്. മാധ്യമങ്ങൾക്ക് എതിരെ നിയമനടപടി എടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കർണാടക സർക്കാർ പാട്ടത്തിന് നൽകിയ 175 ഏക്കർ ഭൂമി രാജീവ് ചന്ദ്രശേഖർ മറിച്ച് വിറ്റന്നാണ് ആരോപണം. രാജീവ് ചന്ദ്രശേഖറിൻ്റെ ഭൂമി തട്ടിപ്പിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ പരാതി നൽകി. കർണാടക സർക്കാർ പാട്ടത്തിന് നൽകിയ 175 ഏക്കർ ഭൂമി രാജീവ് ചന്ദ്രശേഖർ മറിച്ച് വിറ്റന്നാണ് പരാതി. ബിപിഎൽ കമ്പനിക്ക് ഫാക്ടറി നിർമിക്കാൻ അനുവദിച്ച ഭൂമിയാണ് മറിച്ച് വിറ്റത്.

319 കോടി രൂപയ്ക്കാണ് 175 ഏക്കർ ഭൂമി മറിച്ച് വിറ്റത്. സുപ്രീംകോടതിക്കും കർണാടക ഹൈക്കോടതിക്കും ആണ് അഭിഭാഷകൻ കെ.എൻ. ജഗദീഷ് കുമാർ പരാതി നൽകിയത്.തനിക്കെതിരെ ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും അഭിഭാഷകൻ ജഗദീഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.