Saturday, 2 December - 2023

ജോയ് ആലുക്കാസിന്‍റെ ആത്മകഥ ‘സ്‌പ്രെഡിങ്ങ് ജോയ്’ പുറത്തിറങ്ങുന്നു

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ വ്യവസായി ജോയ് ആലുക്കാസിന്‍റെ ആത്മകഥ ‘സ്‌പ്രെഡിങ്ങ് ജോയ് – ഹൗ ജോയ് ആലുക്കാസ് ബികേം ദ വേള്‍ഡ്‌സ് ഫേവറിറ്റ് ജ്യുവല്ലര്‍’ പ്രകാശനത്തിന് ഒരുങ്ങുന്നു.ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിൽ 2023 നവംബര്‍ 5ന് വൈകുന്നേരം 5 മണിക്കാണ് പ്രകാശനം. ജോയ് ആലുക്കാസ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറും നടിയുമായ കജോള്‍ ദേവ്ഗണ്‍ മുഖ്യാതിഥിയാകും.

ഹാര്‍പ്പര്‍കോളിന്‍സാണ് പ്രസാധകര്‍. മലയാളം, അറബിക് വിവര്‍ത്തനങ്ങളും ഉടൻ പുറത്തിറങ്ങും. ആമസോണ്‍ – യുഎഇ, ഇന്ത്യ, യുകെ, യുഎസ്എ എന്നിവയിലൂടെയും മറ്റ് ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ വഴിയും ഈ ആത്മകഥ ഓണ്‍ലൈനില്‍ ലഭ്യമാണ്.

ഒറ്റ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ ജോയ് ആലുക്കാസിന്‍റെ വിജയഗാഥ ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ലെന്ന്, തന്‍റെ ആത്മകഥയെക്കുറിച്ച് വിവരിച്ച് ജോയ് ആലുക്കാസ് പറയുന്നു.

“1956-ല്‍ അച്ഛന്‍ ആലുക്ക ജോസഫ് വര്‍ഗീസിന്‍റെ പൈതൃകത്തിലൂടെ വളര്‍ന്ന ജോയ് ആലുക്കാസ് ഗ്രൂപ്പ്, ഈ വര്‍ഷം യുഎഇയില്‍ അതിന്റെ ശക്തമായ സാന്നിധ്യം സൃഷ്ടിച്ചതിന്റെ 35-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. പിന്നിട്ട വര്‍ഷങ്ങളിലുടനീളം, ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നും ബിസിനസ്സ് അസോസിയേറ്റുകളില്‍ നിന്നും അതുല്ല്യമായ സ്‌നേഹവും, വിശ്വാസവും അംഗീകാരവും, കരഘോഷവും ലഭിക്കുന്നത് തുടരുകയാണ്.” ജോയ് ആലുക്കാസ് പറയുന്നു.

“‘സ്‌പ്രെഡിങ്ങ് ജോയ്’ എന്‍റെ പിതാവിന് ഞാന്‍ സമര്‍പ്പിക്കുന്നു. എന്‍റെ കഥ വായിക്കുന്ന നിങ്ങളെ ഓരോരുത്തരെയും അത് ഉത്തേജിപ്പിക്കുമെന്നും, പ്രതിസന്ധികളില്‍ പതറാത്ത അചഞ്ചലമായ ഒരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ അത് നിങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. പുസ്തകം ലോകമെമ്പാടും പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് ഹാര്‍പ്പര്‍കോളിന്‍സിനോട് തന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.” ജോയ് ആലുക്കാസ് കൂട്ടിച്ചേര്‍ത്തു.

യു.എ.ഇയെ രൂപപ്പെടുത്തിയ അക്ഷീണമായ സംരംഭകത്വ മനോഭാവത്തിന്‍റെ തികഞ്ഞ ആള്‍രൂപമാണ് ജോയ് ആലുക്കാസെന്ന് ഈ പുസ്തകത്തെക്കുറിച്ച് സംസാരിച്ച യു.എ.ഇയിലെ വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ.താനി അഹമ്മദ് അല്‍ സെയൂദി പറഞ്ഞു.

Most Popular

error: