Thursday, 12 December - 2024

സിനിമ സീരിയൽ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ

സിനിമ സീരിയൽ നടി രഞ്ജുഷ മേനോൻ(35) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വാടക ഫ്ലാറ്റിലാണ് സിനിമ- സീരിയൽ താരമായ രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഫ്ലാറ്റിൽ ഭർത്താവിനൊപ്പമാണ് താമസിച്ചിരുന്നത്. ടെലിവിഷൻ അവതാരികയായി കരിയർ ആരംഭിച്ച രഞ്ജുഷ മേനോൻ സ്ത്രീ എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീനിലെത്തിയത്. ഇരുപതിലധികം സീരിയലുകളിൽ ഇതുവരെ അഭിനയിച്ചു.

സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഇപ്പോൾ സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കയായിരുന്നു. മരണ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Popular

error: