കോഴിക്കോട്: കുടകിൽ ട്രക്കിങ്ങിന് പോയി കാണാതായ കോഴിക്കോട് സ്വദേശിശിയും ഐടി പ്രൊഫഷണലുമായ ശരണ്യയെ (36) കണ്ടെത്തി. നാലു ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് ശരണ്യയെ കണ്ടെത്താനായത്. കുടകിലെ തഡിയൻഡമോൾ എന്ന മലയുടെ താഴ്വാരത്ത് വച്ചാണ് ശരണ്യയെ കണ്ടെത്തിയിരിക്കുന്നത്.
ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്കായിരുന്നു ശരണ്യ യാത്ര ചെയ്തത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും വ്യാപകമായ തിരച്ചിൽ നടത്തി വരികയായിരുന്നു.





