Saturday, 9 November - 2024

കളമശേരി സ്ഫോടനം: ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് ചോദ്യം ചെയ്യുന്നു, ഫേസ്ബുക്ക് ലൈവിന് ശേഷം മാര്‍ട്ടിന്‍ കീഴടങ്ങി

യഹോവ സാക്ഷികളുടെ ആശയങ്ങള്‍ തെറ്റാണെന്നാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്

തൃശ്ശൂര്‍: കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഒരാള്‍ കീഴടങ്ങിയതായി എ.ഡി.ജി.പി. കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ (48) എന്നയാളാണ് കൊടകര പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ബോംബ് സ്‌ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചതിന് ശേഷമാണ് മാര്‍ട്ടിന്‍ കീഴടങ്ങിയത്. സഭാ വിശ്വാസിയെന്ന് അവകാശപ്പെട്ട് എത്തിയ ഇയാള്‍ ചില തെളിവുകള്‍ ഹാജരാക്കിയതായും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാള്‍ സ്‌റ്റേഷനില്‍ കീഴടങ്ങിയത്. സംഭവത്തിന് തൊട്ട് പിന്നാലെ ഇയാള്‍ ഫെയ്‌സ് ബുക്ക് പേജില്‍ ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. യഹോവ സാക്ഷികള്‍ രാജ്യദ്രോഹികളാണെന്നും അവരോട് പ്രതികരിക്കാനാണ് സ്‌ഫോടനം നടത്തിയതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം സ്‌ഫോടനം നടന്ന സമയത്ത് മാര്‍ട്ടിന്‍ സ്ഥലത്തുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലിസ് പരിശോധിച്ച് വരികയാണ്. നിലവില്‍ ഇയാളെ തൃശൂര്‍ പൊലിസ് ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരു സ്ത്രീ മരിക്കുകയും, നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: