Sunday, 3 December - 2023

VIDEO – മലപ്പുറം സ്വദേശി മാസങ്ങളായി സഊദിയിലെ ജിദ്ദയിൽ തെരുവില്‍; വീഡിയോ പ്രചരിക്കുന്നു

49,700 റിയാല്‍ ട്രാഫിക് ഫൈൻ അടച്ചാല്‍ മാത്രമേ നാട്ടിൽ പോകാനാകൂ

ജിദ്ദ: മലപ്പുറം കോട്ടക്കല്‍ സ്വദേശി മാസങ്ങളായി സഊദിയില്‍ തെരുവില്‍ കഴിയുകയാണെന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
കോട്ടക്കല്‍ കറുകത്താണി സ്വദേശിയായ അബ്ദുറഹ്മാന്‍ എന്നയാള്‍ 15 ദിവസമായി ജിദ്ദ ഷറഫിയ്യയില്‍ തെരുവില്‍ കഴിയുകയാണെന്നാണ് വീഡിയോയില്‍ പറയുന്നത്. ഏതാനും ദിവസങ്ങളായി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വണ്ടി അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് 47,700 റിയാല്‍ പിഴയും ക്യാമറ ഫൈനായി 2000 റിയാലുമടക്കം 49,700 റിയാല്‍ അടച്ചാല്‍ മാത്രമേ നാട്ടിലേക്ക് വിടുകയുള്ളൂവെന്ന് പറഞ്ഞ് വണ്ടിയും പാസ്‌പോര്‍ട്ടും കമ്പനി പിടിച്ചുവെച്ചുവെന്നും
ഇതിനിടയില്‍ പിതാവും അനുജനും മരിച്ചുവെന്നും അബ്ദുറഹ്മാന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

നേരത്തെ മക്കയിലും മദീനയിലുമാണ് തങ്ങിയിരുന്നതെന്നും പോലീസ് പരിശോധന ഭയന്നാണ് ജിദ്ദയിലെത്തിയതെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നു. നാട്ടില്‍ ഓട്ടോ ഡ്രൈവറായിരുന്ന ഇദ്ദേഹം സൗദിയില്‍ ടാക്‌സി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ജോലി തരപ്പെടുത്താന്‍ സഹായിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. ആളുകള്‍ നല്‍കുന്ന അഞ്ചും പത്തും റിയാല്‍ കൊണ്ട് ഭക്ഷണത്തിനു ബുദ്ധിമുട്ടില്ലെന്നും പറയുന്നു.

അതേസമയം, നിരവധി മലയാളികൾ തിങ്ങിപ്പർക്കുന്ന ജിദ്ദയിലും പരിസരങ്ങളിലും ഇങ്ങനെ തെരുവിൽ കഴിയേണ്ടി വരുന്നതു എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല. എന്ത് പ്രതിസന്ധികൾ ഉണ്ടെങ്കിലും സഹായിക്കാൻ സാമൂഹ്യ പ്രവർത്തകർ നിരവധിയുള്ള സഊദിയിൽ നിന്ന് ഇതരത്തിലൊരു വാർത്ത വന്നത് അദ്‌ഭുതമുണ്ടാക്കുന്നതാണെന്ന് പലരും പങ്ക് വെക്കുന്നു. കോട്ടക്കല്‍ സ്വദേശികളായ ധാരാളം പേര്‍ ജിദ്ദയിലുണ്ടെന്നും അവര്‍ ഇവിടെയും നാട്ടിലും കാര്യങ്ങള്‍ പഠിച്ച് മുന്‍ കൈ എടുക്കന്നതാണ് നല്ലതെന്നും ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കാണാം👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: