Saturday, 27 July - 2024

അടിവസ്ത്രത്തിലും രഹസ്യഭാഗങ്ങളിലും സ്വർണ്ണം; റിയാദ്, അബുദാബി എന്നിവിടങ്ങളിൽ നിന്നെത്തിയവരിൽ നിന്ന് പിടികൂടിയത് ലക്ഷങ്ങളുടെ സ്വർണ്ണം

കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 61 ലക്ഷം രൂപ വില വരുന്ന 995 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. റിയാദിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റിഷാദിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മറ്റൊരു സംഭവത്തിൽ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി കസ്റ്റംസ്. 73.56 ലക്ഷം രൂപ വില വരുന്ന 1212 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ തമിഴ്‌നാട് സ്വദേശിയായ അളഗേശ്വര രാജേന്ദ്രനിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം കണ്ടെടുത്തത്.

കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. അടിവസ്ത്രത്തിലൊളിപ്പിച്ച നിലയിൽ 26 ലക്ഷത്തിന്റെ സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്നെത്തിയ മുഹമ്മദ് റാഷിമാണ് 499 ഗ്രാം സ്വർണം നാല് ചെയിനുകളുടെ രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: