Saturday, 2 December - 2023

ഉംറ കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രാമധ്യേ തീർഥാടക ബുറൈദയിൽ മരിച്ചു

ഉംറക്ക് ശേഷം ജിദ്ദയിൽ നിന്നും നാട്ടിലേക്കുള്ള യാത്ര സാധിക്കാതിരുന്നതിനാൽ മദീന സന്ദർശനം കഴിഞ്ഞ് റിയാദിലേക്ക് ബസിൽ യാത്രയിലായിരുന്നു

റിയാദ്: ഉംറ കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രാമധ്യേ തീർഥാടക ബുറൈദയിൽ മരിച്ചു. കോഴിക്കോട് നാദാപുരം വളയം ചെറുമോത്ത് പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ ആമിന (70) ആണ് മരിച്ചത്. 14 ദിവസം മുമ്പ് നാട്ടിലെ സ്വകാര്യ സംഘത്തോടൊപ്പം എത്തിയ തീർഥാടക ഉംറ നിർവഹിച്ച ശേഷം റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ബുറൈദയിൽ വെച്ചാണ് മരണം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഉംറക്ക് ശേഷം ജിദ്ദയിൽ നിന്നും നാട്ടിലേക്കുള്ള യാത്ര സാധിക്കാതിരുന്നതിനാൽ മദീന സന്ദർശനം കഴിഞ്ഞ് റിയാദിലേക്ക് ഉംറ സംഘത്തിന്റെ ബസിൽ യാത്ര ചെയ്യവേ അൽഖസീമിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബുറൈദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മക്കൾ ഇസ്മാഈൽ, ലത്തീഫ്, ഹാരിസ് (ഖത്തർ). സഹോദരങ്ങൾ: അഹമ്മദ്, അബൂബക്കർ. മക്കളായ ഇസ്മാഈൽ, സാറ എന്നിവർ കൂടെ ഉണ്ടായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി ബുറൈദയിൽ ഖബറടക്കുന്നതിനായി കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ രംഗത്തുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക


Most Popular

error: