റിയാദ്: രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും അടുത്ത ചൊവ്വാഴ്ച വരെ മിതമായതും കനത്തതുമായ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നലെ മുതൽ തുടരുന്ന മഴ ചൊവ്വാഴ്ച വരെ തുടരുമെന്നും ഇടിമിന്നലിനുള്ള സാധ്യത വർദ്ധിക്കുന്നതായും കേന്ദ്രം സൂചിപ്പിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മദീന, അൽ മഹ്ദ്, വാദി അൽ ഫറഹ്, അൽ-ഈസ്, ബദർ, ഖൈബർ, അൽ ഹനാകിയ, അൽ ഉല, യാൻബു, ഹായിൽ, അൽ ഗസാല, അൽ ഷാംലി, അൽ-ജദർ, അൽ ഷന്നാൻ, ബഖ, സമീറ, തബൂക്ക്, തൈമ, ഹഖ്ൽ, ഉംലുജ്, അൽ വജ്, ദുബ, സകാക്ക, ദൗമത് അൽ-ജന്ദൽ, തബർജാൽ, ഖുറയ്യത് എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു.
റഫ്ഹ, അൽ ഉവൈഖ്‌ലിയ, അറാർ, തുറൈഫ് എന്നിവിടങ്ങളിൽ മിതമായ മഴയും ബുറൈദ, ഉനൈസ, അൽ ബുക്കൈരിയ, അൽ അസിയ, റാസ് അൽ ഖുബാറ, ഉഖ്ലത്ത് അൽ സുഖൂർ, അൽ ബദാഇ, അൽ റാസ്, അൽ നബ്ഹാനിയ, ധാരിയ, അൽ-മിത്നബ് അഫീഫ്, അൽ ദവാദ്മി, അൽ ഖുവയ്യ, അൽ സുൽഫി, അൽ ഗാത്, ഷഖ്‌റ, അൽ മജ്മഅ, നജ്‌റാൻ, ബദർ അൽ-ജനൂബ്, ഹബൂന എനിവിടങ്ങളിൽ നേർത്തത് മുതൽ ഇടത്തരം വരെയുള്ള മഴയും ഉണ്ടാകും.
അടുത്ത ആഴ്ച അവസാനം വരെ മിക്ക പ്രദേശങ്ങളിലും മഴ തുടരുമെന്ന് പ്രാഥമിക പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. പ്രവചനങ്ങളിൽ എന്തെങ്കിലും സംഭവവികാസങ്ങളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ റിപ്പോർട്ട് അപ്‌ഡേറ്റ് ചെയ്യാൻ പ്രവർത്തിക്കുമെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം, കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ നാളെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ക്ലാസുകൾ നടക്കുമെന്നും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ജിദ്ദയിൽ ഇന്നലെയും ഇന്നും തുടർച്ചയായി മഴ പെയ്യുകയാണ്. അടുത്ത ദിവസങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക