Tuesday, 5 December - 2023

കാർ ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

കുവൈത്ത് സിറ്റി: കാർ ഒട്ടകവുമായി കൂട്ടിയിടിച്ച് വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കുവൈത്ത് സാല്‍മി റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവറായ അമേരിക്കന്‍ സൈനികന്‍ മരണപ്പെട്ടു.

ഒട്ടകവുമായി കൂട്ടിയിടിച്ചാണ് വാഹനം മറിഞ്ഞത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട വാഹനം സ്ഥലത്ത് നിന്ന് നീക്കുകയും മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറുകയും ചെയ്തു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വാഹനം ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

Most Popular

error: