റിയാദ്: സഊദി തലസ്ഥാന നഗരിയിലെ തിരക്കേറിയ റോഡിൽ വാഹനവുമായി യുവതിയുടെ പരാക്രമം. റിയാദിലെ റിംഗ് റോഡിന് മധ്യത്തിലാണ് യുവതി കാർ കുറുകെ നിർത്തി പോലാപ്പാക്കിയത്. തിരക്കേറിയ റോഡിൽ സഊദി യുവതി വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോയത് റോഡിൽ ശക്തമായ ഗതാഗതക്കുരുക്കിന് ഇടയാക്കി.
റോഡിൽ കുറുകെ നിർത്തി കാറിൽ നിന്ന് ഇറങ്ങിയ യുവതി അൽപമകലെ നിർത്തിയ മറ്റൊരു കാർ ലക്ഷ്യമാക്കി നടന്നുനീങ്ങുകയായിരുന്നു. ഇതുമൂലം തിരക്കേറിയ റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ഏറെ ദൂരത്തിൽ കാറുകളുടെ നീണ്ടനിര പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാം 👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




