രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി സംബന്ധിച്ച് വീണ്ടും മുന്നറിയിപ്പ്

0
1865

ദോഹ: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തലുമായി ഖത്തര്‍ കസ്റ്റംസിന്റെ നോട്ടീസ്. യാത്രക്കാരുടെ കൈവശമുള്ള വ്യക്തിഗത സാധനങ്ങളുടെ മൂല്യം 3,000 റിയാലില്‍ കൂടാന്‍ പാടില്ലെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. 

വ്യക്തിഗത സാധനങ്ങളും സമ്മാനങ്ങളും ഉള്‍പ്പെടെ ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 ഖത്തര്‍ റിയാലായിരിക്കണം. മറ്റ് കറന്‍സികളിലും ഇതിന് തുല്യമായ മൂല്യമാണെന്ന് ഉറപ്പാക്കണം. വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങളുടെ മൂല്യമാണ് ഇത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്ന സാധനങ്ങളുടെ ചട്ടങ്ങളും വ്യവസ്ഥകളും പ്രത്യേകമാണ്.

വാണിജ്യ ആവശ്യങ്ങള്‍ ലക്ഷ്യം വെച്ച് കൊണ്ടുവരുന്ന ലഗേജുകള്‍ക്കായി കസ്റ്റംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ സന്ദര്‍ശിച്ച് നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.