റിയാദ്: റിയാദിൽ കാണാതായ മലയാളി ബാലനെ കണ്ടെത്തി. പാർക്കിൽ കണ്ടെത്തിയ ബാലൻ വീട്ടിൽ എത്തിയിട്ടുണ്ട്. റിയാദ് കിംഗ് അബ്ദുല്ല പർക് പരിസരത്ത് നിന്നാണ് ബാലനെ കണ്ടെത്തിയത്. മലയാളി ബാലനെ കാണാതായ വാർത്ത ഏതാനും മണിക്കൂറുകൾ മുമ്പാണ് പ്രചരിച്ചിരുന്നു. റിയാദ് മാലാസിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ 10 വയസുകാരനായ സഹീൽ എന്ന കുട്ടിയെ ആണ് ഇന്ന് മുതൽ കാണാതായിരുന്നത്.
തുടർന്ന്, മലയാളി ഗ്രൂപ്പുകളിലും റിയാദ് കേന്ദ്രീകരിച്ചുള്ള പബ്ലിക് ഗ്രൂപ്പുകളിലും കുട്ടിയെ വാർത്ത പ്രചരിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായ വാർത്ത ഏറെ ആശങ്കയോടെയാണ് മലയാളികൾ കേട്ടത്. ഇതിനിടെയാണ്, ആശ്വാസമായി കണ്ടെത്തിയ വാർത്തയും ഇപ്പ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക