ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെതുടർന്ന് ജിദ്ദയിൽ മരിച്ചു. കണ്ണത്തുപാറ സ്വദേശിനി പെരുവൻകുഴിയിൽ കുഞ്ഞായിഷ (53) ആണ് ജിദ്ദ ജാമിഅ ആശുപത്രിയിൽ വെച്ച് മരിച്ചത്. ഉംറ നിർവ്വഹിച്ചശേഷം മദീനാ സന്ദർശനവും കഴിഞ്ഞു മക്കയിലെത്തി പിതാവിനായി മറ്റൊരു ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിൽ ജിദ്ദയിലെത്തിയതായിരുന്നു.

മാതൃ സഹോദരിയും മറ്റു കുടുംബാംഗങ്ങളും ജിദ്ദയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ ഉണ്ണീൻ (തമിഴ്‌നാട് പൊലീസ്), മാതാവ്: പാറമ്മൽ ഇത്തീരുമ്മ, സഹോദരൻ: പി.കെ. മുഹമ്മദ് ഹനീഫ (കുഞ്ഞാപ്പു).
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




