റിയാദ്: രൂക്ഷമായ ഇസ്റാഈൽ ഫലസ്തീൻ സംഘർഷത്തിനിടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ അടിയന്തിയ ഗൾഫ് സന്ദർശനം തുടരുന്നു. ഗസ്സയിലെ അക്രമം നിയന്ത്രിക്കാൻ സഹായം തേടാനും ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനുമായാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നത്. സന്ദർശനതിന്റെ ഭാഗമായി ആൻറണി ബ്ലിങ്കൻ സഊദിയിലെത്തി. അറബ് മേഖലയിലാകെ നടത്തുന്ന പര്യടനത്തിെൻറ ഭാഗമായി വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം റിയാദിൽ വിമാനമിറങ്ങിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കാനും സുരക്ഷയൊരുക്കാനും അമേരിക്ക പ്രവര്‍ത്തിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയിൽ ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. സിവിലിയന്മാരെ സംരക്ഷിക്കുന്നതിന് സഊദി അറേബ്യയോടൊപ്പം അമേരിക്ക നില്‍ക്കുമെന്നും മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് അമേരിക്ക എക്കാലവും സഊദിയൊടൊപ്പം നില്‍ക്കാറുണ്ടെന്നും ബ്ലിങ്കൻ കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഗസ്സയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് സഊദി വിദേശകാര്യമന്ത്രി ബ്ലിങ്കനോട് അഭ്യര്‍ഥിച്ചു. അക്രമം തടയാന്‍ കൂട്ടായ ശ്രമം അനിവാര്യമാണ. മാനുഷിക സഹായവിതരണം ഇപ്പോള്‍ അനിവാര്യമായിരിക്കുന്നുവെന്ന് മന്ത്രി ഫൈസല്‍ പറഞ്ഞു.
ഗസ്സയിൽ നിന്ന് പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനങ്ങൾ തള്ളിക്കളയുന്നതായും അവിടെയുള്ള പ്രതിരോധമില്ലാത്ത സാധാരണക്കാരെ തുടർച്ചയായി ലക്ഷ്യമിടുന്നതിനെ അപലപിക്കുന്നതായും സഊദി അറേബ്യ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനം.
നേരത്തെ ഖത്തറിൽ എത്തിയ ആൻറണി ബ്ലിങ്കൻ അവിടെ നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് സഊദിയിലേക്ക് തിരിച്ചത്. സംഘർഷം വ്യാപിക്കുന്നത് തടയുക, ബന്ദികളെ ഉടനടി സുരക്ഷിതമായി മോചിപ്പിക്കുക, സിവിലിയൻമാരുടെ സംരക്ഷണത്തിനുള്ള സംവിധാനങ്ങൾ സാധ്യമാക്കുക തുടങ്ങിയ വിഷയങ്ങളിൽ പശ്ചിമേഷ്യയിലെയും അറബ് മേഖലയിലെയും സൗഹൃദരാജ്യങ്ങളുടെ പിന്തുണയും ഇടപെടലും തേടിയാണ് സെക്രട്ടറിയുടെ പര്യടനമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് വക്താവ് മാറ്റ് മില്ലർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബാസ്, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം റിയാദിൽ എത്തിയിരിക്കുന്നത്.
അതിനിടെ, ഗസ്സയിലെ നിവാസികൾക്ക് ആവശ്യമായ ആശ്വാസവും ചികിത്സാ ആവശ്യങ്ങളും നൽകണമെന്നും ഫലസ്തീൻ ജനതയെ ഗസ്സയിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനത്തെയും ശ്രമങ്ങളെയും തള്ളിക്കളയുന്നതായും സഊദി അറേബ്യ വ്യക്തമാക്കി. മാന്യമായ ജീവിതത്തിനുള്ള അടിസ്ഥാന ആവശ്യകതകൾ അവർക്ക് നഷ്ടപ്പെടുത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിെൻറ ലംഘനമാണ്. ഈ പ്രദേശം സാക്ഷ്യം വഹിക്കുന്ന പ്രതിസന്ധിയുടെയും ദുരിതത്തിെൻറയും ആഴം ഇത് വർധിപ്പിക്കും. ഗസ്സയിലെ സഹോദരങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കാനും പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും മാനുഷിക നിയമങ്ങളും പാലിക്കണമെന്നും ആവശ്യപ്പെടുന്നതായും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
രക്ഷാസമിതിയുടെയും ഐക്യരാഷ്ട്രസഭയുടെയും പ്രമേയങ്ങൾക്കനുസൃതമായി സമാധാന പ്രക്രിയയും ന്യായവും സമഗ്രവുമായ ഒരു പരിഹാരം കണ്ടെത്താൻ ലക്ഷ്യമിടുന്ന അറബ് സമാധാന സംരംഭവും മുന്നോട്ട് കൊണ്ടുപോകണമെന്നും കിഴക്കൻ ഖുദ്സിനെ തലസ്ഥാനമാക്കി 1967ലെ അതിർത്തികൾക്ക് അനുസൃതമായി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ടം സ്ഥാപിക്കണമെന്നും സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




