മക്ക: ഇന്‍സ്റ്റഗ്രാമിലും
സ്‌നാപ് ചാറ്റിലും ഹറം മതകാര്യ വകുപ്പിന്റെ അക്കൗണ്ടുകള്‍ ആരംഭിച്ചു. മതകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ മാധ്യമങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ക്കുമുള്ള സ്വാധീനവും ഫലപ്രദമായ പങ്കും കണക്കിലെടുത്ത്, ഇരു ഹറമുകളുടെയും മതപരമായ സന്ദേശം ലോകത്ത് പരമാവധി പ്രചരിപ്പിക്കാന്‍ സൗദി ഭരണാധികാരികളുടെ പ്രതീക്ഷക്കൊത്താണ് സ്‌നാപ്ചാറ്റിലും ഇന്‍സ്റ്റഗ്രാമിലും ഹറം മതകാര്യ വകുപ്പ് അക്കൗണ്ടുകള്‍ തുറന്നതെന്ന് ഷെയ്ഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.
ഇരു ഹറമുകളുടെയും സന്ദേശവും നേട്ടങ്ങളും ഹറമിന്റെയും മസ്ജിദുന്നബവിയുടെയും പരിചരണത്തില്‍ സൗദി ഭരണാധികാരികള്‍ ചെലുത്തുന്ന ശ്രദ്ധയും എടുത്തു കാണിക്കുകയെന്ന ലക്ഷ്യത്തോടെ ഏറ്റവും മികച്ച മാധ്യമ സേവനങ്ങള്‍ നല്‍കാന്‍ ഹറം മതകാര്യ വകുപ്പിനു കീഴിലെ മാധ്യമ സംഘം തീവ്രശ്രമങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഇരു ഹറമുകളുടെയും മതപരമായ സന്ദേശം ഉയര്‍ന്ന മാധ്യമ പ്രൊഫഷനലിസത്തോടെ ആഗോള തലത്തില്‍ എത്തിക്കാനും നവമാധ്യമങ്ങളിലൂടെ മതപരവും വൈജ്ഞാനികവുമായ സേവനങ്ങള്‍ വിശ്വാസികളില്‍ എത്തിക്കാനും ഹറം മതകാര്യ വകുപ്പ് മാധ്യമ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു.