സഊദി ഡ്രൈവർമാർ ശ്രദ്ധിക്കുക!; അധികം ആളുകളെ വാഹനത്തിൽ കയറ്റിയാൽ 2000 റിയാൽ വരെ പിഴ

0
3310

റിയാദ്: സഊദിയിൽ വാഹന പരിശോധന ശക്തമാക്കുന്നു. വാഹനത്തിൽ വാഹനത്തിന്റെ ഇസ്തിമാറയിൽ കാണിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകളെ വാഹനത്തിൽ കയറ്റിയാൽ കനത്ത പിഴ ഈടാക്കുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ്‌ നൽകി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കാറിനുള്ളിൽ കയറ്റുന്നതിനെതിരെ സ്‌പെഷ്യൽ റോഡ് സെക്യൂരിറ്റി ഫോഴ്‌സ് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. ഇത് പിഴ ലഭിക്കാൻ കാരണമാകുന്ന നിയമ ലംഘനമാണെന്ന് വാഹന ഡ്രൈവർമാരെ ഓർമിപ്പിച്ചു.

വാഹന ഇസ്തിമാറയിൽ വ്യക്തമാക്കിയ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ 1,000 റിയാൽ മുതൽ 2,000 റിയാൽ വരെയാണ് പിഴയെന്ന് റോഡ് സുരക്ഷാ സ്‌പെഷ്യൽ ഫോഴ്‌സ് വിശദീകരിച്ചു.

ട്രാഫിക് സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ, ട്രാഫിക് അധികാരികൾ തുടർച്ചയായ മാർഗനിർദേശം നൽകുന്നുണ്ട്. തീപിടുത്തമുണ്ടായാൽ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ മാർഗങ്ങളിലൊന്നായ അഗ്നി ശമന ഉപകരണം ഉപയോഗിക്കണമെന്നും, ഇത് എപ്പോഴും കാറിൽ കരുതണമെന്നും സ്‌പെഷ്യൽ ഫോഴ്‌സ് ഓർമിപ്പിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക