ഫ്ലിപ്പ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വരാനിരിക്കുന്ന വാര്‍ഷിക ഷോപ്പിങ് ഉത്സവങ്ങളില്‍ ഐഫോണുകള്‍ ഉള്‍പ്പെടെയുള്ള സ്‍മാര്‍ട്ട് ഫോണുകള്‍ വന്‍ വിലക്കുറവില്‍. പുതിയ ഐഫോണ്‍ 15 മോഡലുകള്‍ പുറത്തിറക്കിയതിന് പിന്നാലെ ഐഫോണ്‍ 12, 13, 14 മോഡലുകള്‍ ഇക്കുറി വലിയ വിലക്കുറവില്‍ ഇ-കൊമേഴ്‍സ് വെബ്‍സൈറ്റുകളില്‍ നിന്ന് സ്വന്തമാക്കാനാവും.
ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയും ആമസോണിന്റെ ഗ്രേറ്റ് ഇന്റന്‍ ഫെസ്റ്റിവല്‍ സെയിലും ഏതാനും ദിവസങ്ങള്‍ക്കകം ആരംഭിക്കാനിരിക്കുകയാണ്. ഐഫോണുകള്‍ക്ക് പുറമെ മറ്റ് നിരവധി സ്‍മാര്‍ട്ട് ഫോണുകളും സ്വന്തമാക്കാനുള്ള സുവര്‍ണ അവസരമാണ് വരുന്നത്.
ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേ സെയിലില്‍ ആപ്പിള്‍ ഐഫോണ്‍ 12 മോഡല്‍ ഹാന്റ്സെറ്റിനെ 38,999 രൂപയ്ക്ക് സ്വന്തമാക്കാം. 2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഇറങ്ങിയ ഈ മോഡലിന് അന്ന് 79,900 രൂപയായിരുന്നു വില. ഇപ്പോള്‍ പകുതി വിലയിലും താഴെ ഐഫോണ്‍ 12 വാങ്ങാം. ഇതിന് പുറമെ വിവിധ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഓഫറുകളിലൂടെ 3000 രൂപയോളം വീണ്ടും ഇളവ് നേടാനും സാധിക്കും.
ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്‍മാര്‍ട്ട് ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്ത് 3000 രൂപയുടെ ഇളവു കൂടി ഇതിന് പുറമെയും ലഭിക്കാന്‍ സാധ്യതയുണ്ട്. കാര്‍ഡ് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും കൂടി കണക്കാക്കുമ്പോള്‍ ഐഫോണ്‍ 12 മോഡല്‍ ഏകദേശം 32,999 രൂപയ്ക്ക് ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയിലൂടെ വാങ്ങാം.




