വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി; കൊലക്കേസ് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നൽകി

0
6507

തബൂക്ക്: വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊലക്കേസ് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നൽകി.
തബൂക്കില്‍ വധശിക്ഷകള്‍ നടപ്പാക്കുന്ന ചത്വരത്തിലാണ് സംഭവം. പ്രതിക്ക് മാപ്പ് നല്‍കുന്നതിനു പകരം വന്‍തുക ദിയാധനം നല്‍കാമെന്ന പ്രതിയുടെ കുടുംബത്തിന്റെ ഓഫറുകളും പ്രതിക്ക് മാപ്പ് ലഭ്യമാക്കാന്‍ പൗരപ്രമുഖര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങളും നേരത്തെ മുതൈര്‍ അല്‍അതവി നിരാകരിക്കുകയായിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പായി തന്റെ മനസ്സിലേക്ക് ശാന്തിയും ദയയും ദൈവം ചൊരിയുകയായിരുന്നും തുടര്‍ന്ന് ദൈവീക പ്രീതി മാത്രം കാംക്ഷിച്ച് പ്രതിക്ക് മാപ്പ് നല്‍കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നെന്നും മുതൈര്‍ അല്‍അതവി പറഞ്ഞു. തബൂക്കില്‍ അഞ്ചു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. മുതൈര്‍ അല്‍അതവിയുടെ പുത്രനും പ്രതിയും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മുതൈറിന്റെ മകന്‍ കൊല്ലപ്പെടുകയായിരുന്നു.