ഉത്തര്‍പ്രദേശില്‍ ഷക്കൂര്‍ബസ്തി മഥുര മെമു പ്ലാറ്റ്‌ഫോമിലിടിച്ച് പ്ലാറ്റ്ഫോം തകര്‍ന്നു. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ കയറി വൈദ്യുതി തൂണില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ വൈദ്യുത തൂണില്‍ നിന്നും വൈദ്യുതാഘാതമേറ്റ് ഒരു സ്ത്രീയ്ക്കും പരുക്കേറ്റു. അപകടത്തിന് തൊട്ട് മുന്‍പ് എല്ലാ യാത്രക്കാരും ട്രെയിനില്‍ നിന്ന് ഇറങ്ങിയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു.
ഡ്രൈവിങ് കാബിലെ സച്ചിന്‍ എന്ന ഉദ്യോഗസ്ഥന്‍ മദ്യപിച്ചെത്തി ബാഗ് ആക്‌സിലേറ്റര്‍ സ്വിച്ചിനു മുകളില്‍ വച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. സംഭവത്തില്‍ സച്ചിനെയുള്‍പ്പെടെ അഞ്ചുപേരെ അന്വേഷണത്തിന് ശേഷം സസ്പെന്‍ഡ് ചെയ്തു. അറ്റകുറ്റപ്പണിയുമായി സംബന്ധിച്ച് സച്ചിനുള്‍പ്പടെ അഞ്ച് പേരായിരുന്നു അപകടം നടക്കുന്ന സമയത്ത് ട്രെയിനിലുണ്ടായിരുന്നത്.
മദ്യപിച്ചെത്തിയ സച്ചിന്‍ ഡ്രൈവിങ് കാബില്‍ എത്തുന്നതും സ്വന്തം ബാഗ് അലക്ഷ്യമായി എന്‍ജിന് സമീപം വയ്ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ചൊവാഴ്ച രാത്രി 10.49 ഓടെയായിരുന്നു സംഭവം. സച്ചിന്‍ ഫോണില്‍ നോക്കി ശ്രദ്ധയില്ലാതെ ബാഗ് ആക്‌സിലേറ്റര്‍ സ്വിച്ചിനു മുകളില്‍ വച്ചത്. ശേഷം ട്രെയിന്‍ സ്റ്റാര്‍ട്ട് ആക്കിയപ്പോഴാണ് ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയത്. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിന്റെ വീഡിയോ👇




