വിരമിക്കലിനെക്കുറിച്ച് നിർണായക സൂചന നൽകി ക്രിസ്റ്റ്യാനോ

0
2163

റിയാദ്: അൽ നസറിൽ കളിച്ച് തന്നെയാകും താൻ ക്ലബ്ബ് ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന നിർണായക പ്രഖ്യാപനം നടത്തി പോർച്ചുഗീസ് ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. 38കാരനായ താരം ഇക്കാര്യം ക്ലബ്ബിനോട് തുറന്നുപറഞ്ഞതായി സൌദി സ്പോർട്സ് മീഡിയ ഫെഡറേഷൻ അംഗമാണ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി അൽ ആഹ്ലിക്കെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോയും സാദിയോ മാനെയും നേടിയ ഇരട്ട ഗോളുകൾക്ക് അൽ നസ്സർ 4-3ന്റെ ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്തിരുന്നു. ടീമിനായി കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് പറങ്കി നായകൻ നേടിയത്. സൌദി ലീഗിലെ ടോപ് സ്കോറർ പട്ടികയിൽ രണ്ടാമതുള്ള അൽ ഹിലാൽ താരം മാൽക്കമിനേക്കാൾ മൂന്ന് ഗോളുകൾക്ക് മുന്നിലാണ് ക്രിസ്റ്റ്യാനോയിപ്പോൾ.