ദമാം: സഊദിയിലെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്തിനിൽ സഭ്യതക്ക് നിരക്കാത്ത രീതിയിൽ പെരുമാറിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പൊതു ധാർമികതക്ക് വിരുദ്ധമായ പെരുമാറ്റങ്ങളും വാക്കുകളും ചെയ്തതാണ് അറസ്റ്റിന് കാരണം. അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.