മയക്കുമരുന്ന് കടത്തിയ അഞ്ച് പ്രവാസികൾ പിടിയിൽ

0
1630

മസ്കറ്റ്: മയക്കുമരുന്ന് കടത്തിയ അഞ്ച് പ്രവാസികൾ പൊലീസ് പിടിയിൽ. ഏഷ്യൻ പൗരത്വമുള്ള അഞ്ച് പ്രവാസികളെയാണ്  
ഒമാൻ വടക്കൻ ബാത്തിന  ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്.

മുപ്പത് കിലോയിലധികം ക്രിസ്റ്റൽ നാർക്കോട്ടിക്‌സും മോർഫിനും കടത്തിയതിനാണു അഞ്ച് പേർ പിടിയിലായത്. അഞ്ച് ഏഷ്യൻ പൗരന്മാരായ ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.