ജിദ്ദ: ലൈസൻസില്ലാതെ പക്ഷിവേട്ട നടത്തിയ 20 പേരെ സഊദി പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കിങ് അബ്ദുൽ അസീസ് റോയൽ റിസർവ്, കിങ് സൽമാൻ റോയൽ റിസർവ്, ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ്, ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് എന്നിവിടങ്ങളിലാണ് ഇവർ നിയമ വിരുദ്ധമായി പക്ഷിവേട്ട നടത്തിയത്.
നിയമ ലംഘകരിൽ 19 പേർ സൗദി പൗരന്മാരും ഒരാൾ നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന സിറിയക്കാരനുമാണ്. നിയമ ലംഘകരുടെ പക്കൽ 20 എയർ ഗണുകളും 4,000 വെടിയുണ്ടകളും വേട്ടയാടി പിടിച്ച 65 പക്ഷികളെയും കണ്ടെത്തി. ഇവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു.




