റിയാദിൽ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഗതാഗത തടസമുണ്ടാക്കി ഫോട്ടോയെടുത്തു; രണ്ടു പേർ അറസ്റ്റിൽ

0
1994

റിയാദ്: റിയാദിൽ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഗതാഗത തടസമുണ്ടാക്കി ഫോട്ടോയെടുത്ത മൂന്നുപേര്‍ അറസ്റ്റിലായി. റിയാദിലെ തഖസ്സുസി റോഡില്‍ മൂന്നു ട്രാക്കിലും ഓരോ കാര്‍ നിര്‍ത്തിയിട്ട് പുറത്തിറങ്ങി ഫോട്ടോയെടുത്ത രണ്ടു പേരെയാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഏതാനും ദിവസമായി ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇവരുടെ കാറുകള്‍ റോഡില്‍ നിര്‍ത്തിയിട്ടതോടെ പിന്നീട് വന്ന കാറുകളെല്ലാം ഇവരുടെ പിന്നില്‍ അകപ്പെടുകയായിരുന്നു.
ഇതോടെ റോഡില്‍ തടസമുണ്ടായി. രണ്ടുപേരാണ് ഫോട്ടോയെടുത്തത്. പിടിയിലായവരില്‍ ഒരാള്‍ യമനിയും മറ്റൊരാള്‍ സഊദി പൗരനുമാണ്.