ജീൻസിനോടു ചേർന്ന് പ്രത്യേക അറയുണ്ടാക്കിയും മലദ്വാരത്തിലും
കടത്തിക്കൊണ്ടു വന്ന രണ്ടര കിലോയോളം സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. യു.എ.ഇയിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശികളായ ഫൈജാസ്, അബ്ദു റൗഫ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ദുബൈയിൽ നിന്നുമെത്തിയ ഫൈജാസ് 1347 ഗ്രാമിലേറെ സ്വർണമാണ് ജീൻസിൽ പ്രത്യേക അറയുണ്ടാക്കി കടത്താൻ ശ്രമിച്ചത്. ഷാർജയിൽ നിന്നുമെത്തിയ അബ്ദു റൗഫ് നാല് ഗുളികകളുടെ രൂപത്തിലാക്കിയാണ് 1060 ഗ്രാമിലേറെ സ്വർണം മലദ്വാരത്തിലൊളിപ്പിച്ചത്. കസ്റ്റംസിൻറെ പ്രത്യേക പരിശോധനയിലാണ് ഇരുവരും പിടികൂടിയത്.




