നിപ്പ: പ്രവാസികളെ മുൾമുനയിലാക്കി വ്യാജ പ്രചരണം

0
2262

പ്രവാസികൾ ഭയപ്പെടേണ്ട, വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങളില്ല

ദമാം: നിപ്പയുടെ പേരിൽ പ്രവാസികളെ മുൾമുനയിലാക്കി വ്യാജ പ്രചരണം. പ്രവാസികൾ ഏറ്റവും അധികമുള്ള സഊദിഅറേബ്യയിൽ വിമാനത്താവളങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിലാണ് സോഷ്യൽ മീഡിയകളിൽ വ്യാജ പ്രചരണം നടക്കുന്നത്. കിഴക്കൻ സഊദിയിലെ ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോഴിക്കോട് നിന്ന് എത്തുന്ന യാത്രക്കാർക്ക് പ്രത്യേക കൗണ്ടർ തുറന്നുവെന്നും മറ്റു എയർപോർട്ടുകളിലും ഇത് തുറക്കുമെന്ന ആശങ്ക പങ്ക് വെച്ചുമാണ് പ്രചരണം നടക്കുന്നത്. വാട്സാപ്പിൽ കൂടിയാണ് വോയ്‌സുകൾ പ്രചരിക്കുന്നത്

എന്നാൽ, നിലവിൽ അത്തരമൊരു നിയന്ത്രണവും സഊദി അറേബ്യയിൽ എന്നല്ല ഗൾഫിലെ ഒരു വിമാനത്താവളങ്ങളിലും ഇത് വരെ ഏർപ്പെടുത്തിയിട്ടില്ല. കൊവിഡ് കാലത്ത് ലഭിച്ച ശക്തമായ പരിചയ സമ്പത് ഉള്ള സഊദി അറേബ്യ പോലെയുള്ള രാജ്യങ്ങൾ യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയില്ല. കൊവിഡ്‌ നിയന്ത്രണങ്ങൾക്ക് ശേഷം ലോകത്തെ വിവിധ ഭാഗങ്ങളിൽ മറ്റു പല വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും വളരെ നല്ല രീതിയിൽ ഭയപ്പെടുത്താതെ കൈകാര്യം ചെയ്ത ചരിത്രമാണ് സഊദി അറേബ്യക്കുള്ളത്.

മാത്രമല്ല, കേരളത്തിലെ നാല് എയർപോർട്ടുകളിലും ഇത് വരെ പ്രവാസികൾ ഉൾപ്പെടെ വിദേശ യാത്രികർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ഗൾഫിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കാരുടെ എണ്ണത്തിലും കുറവില്ല. കൊവിഡ്‌, ചിക്കൻ പോക്സ് തുടങ്ങിയ രോഗങ്ങൾ പോലെ വായുവിലൂടെ പടർന്നുപിടിക്കാ നുള്ള സാധ്യത നിപക്ക് ഇല്ലാ ത്തതിനാൽ ജനങ്ങൾ ഭയപ്പെ ടേണ്ടതില്ലെന്ന് മലപ്പുറം ഡി .എം.ഒ ഡോ.ആർ രേണുക പറഞ്ഞു. സാമാന്യം ദൂരത്തി നിൽക്കുന്നവരിലേക്ക് നിപ വൈറസ് വായു വഴി പകരില്ല. എന്നാൽ വൈറസ് ബാധിച്ച ആളുകൾ ക്ക് രോഗലക്ഷണങ്ങൾ പ്രക ടമായതിന് ശേഷം മറ്റുള്ളവ രിലേക്ക് സമ്പർക്കത്തിലൂടെ പകരും.

വ്യാപന ശേഷി കുറവാണെങ്കിലും കൊവിഡിനേ ക്കാൾ അപകടകാരിയാണ് നിപ. കൊവിഡ് വ്യാപനം പ്രവാസികൾക്ക് ഏറെ പ്രശ്ന ങ്ങൾ സൃഷ്ടിച്ചിരുന്നു. നിപ കേരളത്തിൽ നാലാം തവണയാണ് സ്ഥിരീകരിക്കു ന്നത്. മൂന്നു തവണയും കടു ത്ത നിയന്ത്രണങ്ങളുണ്ടായി രുന്നില്ല. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ ആശങ്കപ്പെടേ ണ്ടതില്ലെന്ന് കരിപ്പൂർ വിമാനത്താവള അധികൃതരും പറഞ്ഞു. കൂടി നിപ്പ പടർന്നു പിടിക്കാൻ സാധ്യതയില്ലെന്നതിനാൽ ജനങ്ങൾ ഭയപ്പെടേണ്ടതിലെന്ന് മലപ്പുറം ഡി എം ഒ ഡോ: ആർ രേണുക പറഞ്ഞു.