ദുബായ്: പരിശീലന പറക്കിലിനിടെ യുഎഇ തീരത്ത് തകർന്നുപീണ ഹെലികോപ്റ്ററിന്റെ രണ്ടാമത്തെ പൈലറ്റിന്റെ മൃതദേഹം കൂടി കണ്ടുകിട്ടി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി(ജിസിഎഎ)യാണ് ഇക്കാര്യം അറിയിച്ചത്.
ഇൗ മാസം 7ന് രാത്രി 8.30നായിരുന്നു അപകടം. ഈജിപ്ഷ്യൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രയ്ക്കിടെ എ6-എഎൽഡി റജിസ്‌ട്രേഷനുള്ള എയ്‌റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള ‘ബെൽ 212’ ഹെലികോപ്റ്റർ ഉമ്മുല്‍ഖുവൈൻ തീരത്തെ കടലിൽ വീഴുകയായിരുന്നു.
സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തെങ്കിലും പൈലറ്റുമാരെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. പിന്നീട് തിരച്ചിലിൽ ആദ്യ പൈലറ്റിന്റെ മൃതദേഹം വൈകാതെ ലഭിച്ചു. അപകട കാരണം ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.




