അശ്ലീല പ്രവൃത്തികൾ’; മൂന്നു പ്രവാസി വനിതകള്‍ പൊലീസ് പിടിയിൽ

0
3342

മസ്കറ്റ്: ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിൽ ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകൾ റോയൽ ഒമാൻ പൊലീസ് പിടിയിൽ. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തതിനാണ് മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൂടാതെ വിദേശ കുടിയേറ്റ സ്ഥിര താമസനിയമം ലംഘിച്ചതിനെതിരെയും റോയൽ ഒമാൻ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തതായും അൽ ദഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൊലീസ് പിടിയിലായ ഏഷ്യൻ സ്ത്രീകൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു വരുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.