സഊദി കിരീടാവകാശി ഇന്ത്യയിലേക്ക്; ജി 20 ഉച്ചകോടിയിൽ പ​ങ്കെടുക്കും

0
1704

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പ​ങ്കെടുക്കുന്നതിനായി
സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുന്നു.

സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ നടക്കുന്ന ഉച്ചകോടിക്കുശേഷം സൗദി കിരീടാവകാശി സെപ്റ്റംബർ 11ന് ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.

ഈയിടെ സൗദി അംബാസഡർ സാലിഹ് അൽ ഹുസൈനി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിന്റെ വിവിധ മേഖലകളിലുള്ള വികസനത്തിനും പുരോഗതിക്കും വേണ്ടി ഉറ്റുനോക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കർ ട്വീറ്റ് ചെയ്തിരുന്നു.

അമീർ മുഹമ്മദ് ബിൻ സൽമാൻ 2019 ഫെബ്രുവരിയിലാണ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. അതിനിടെ, ഇന്ത്യയിലെത്തുന്ന സൗദി കിരീടാവകാശിയുടെ സന്ദർശനത്തിനായി പാകിസ്ഥാൻ സമ്മർദം ചെലുത്തുന്നുണ്ട്. 2019ൽ ഇന്ത്യയിലെത്തിയ സന്ദർഭത്തിൽ അമീർ മുഹമ്മദ് ബിൻ സൽമാൻ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു.