അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 15 പ്രവാസികള്‍ പിടിയില്‍

0
1588

മസ്‌കറ്റ്: ഒമാനില്‍ നിന്നും
അനധികൃതമായി പുറത്തുകടക്കാൻ ശ്രമിച്ച 15 പ്രവാസികള്‍ പിടിയില്‍. റോയല്‍ ഒമാന്‍ പൊലീസാണ് ഇവരെ പിടികൂടിയത്.

വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കോസ്റ്റ് ഗാര്‍ഡ് വിഭാഗത്തിന്റെ പരിശോധനയിലാണ് ബോട്ടില്‍ കടന്നു കളയാന്‍ ശ്രമിച്ച 15 പ്രവാസികള്‍ അറസ്റ്റിലായത്. ഏഷ്യന്‍ രാജ്യക്കാരാണ് ഇവര്‍. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.