റിയാദ്: നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളി മരണപ്പെട്ടു. കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാർ (51) ആണ് മരണപ്പെട്ടത്. റിയാദിൽ അൽഖലീജ് ഡിസ്റ്റിക്കിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസമാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് റിയാദിൽ തിരിച്ചെത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പിതാവ്: പരേതനായ കൃഷ്ണൻ കുട്ടി,
മാതാവ്: കൃഷ്ണമ്മ, ഭാര്യ: ജനനി നിർമല
മക്കൾ: കാവ്യ, കൃഷ്ണ. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ട് പോകും.
ഇതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ജാഫർ വീമ്പൂർ, ഹനീഫ മുതുവല്ലൂർ എന്നിവർ രംഗത്തുണ്ട്,
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




