നിയോം: സല്‍മാന്‍ രാജാവ് ജിദ്ദയില്‍ നിന്ന് നിയോം സിറ്റിയിലെത്തി.
വിനോദ സഞ്ചാര കേന്ദ്രമായ നിയോമില്‍ അല്‍പകാലം ചെലവഴിച്ച ശേഷം രാജാവ് റിയാദിലേക്ക് തിരിക്കും.
അല്‍ബാഹ ഗവര്‍ണര്‍ ഡോ. ഹുസാം ബിന്‍ സൗദ് രാജകുമാരന്‍, രാജാവിന്റെ ഉപദേഷ്ടാവ് ഡോ. അബ്ദുല്‍ അസീസ് ബിന്‍ സത്താം രാജകുമാരന്‍, നാഷനല്‍ ഗാര്‍ഡ് മേധാവി ജനറല്‍ സുഹൈല്‍ അല്‍മുതൈരി, റോയല്‍ പ്രോട്ടോകോള്‍ വിഭാഗം മേധാവി ഖാലിദ് അല്‍അബാദ് എന്നിവര്‍ രാജാവിനൊപ്പം നിയോം സിറ്റിയിലെത്തി.
വേനല്‍ക്കാലം ജിദ്ദയിലും റമസാനിലെ അവസാന പത്ത് ഹറമിലും ചെലവഴിച്ച രാജാവ് വേനല്‍ക്കാലത്തിന് അറുതിയാകാറായതോടെയാണ് ജിദ്ദയില്‍ നിന്ന് നിയോമിലെത്തിയത്.




