കോഴിക്കോട് നിന്ന് കുറഞ്ഞ ചിലവിൽ പറക്കാൻ ഇനി സലാം എയറും; സഊദി ഉൾപ്പെടെ ഗൾഫ് സെക്റ്ററിൽ കണക്ഷൻ സർവ്വീസുകൾ

0
4974

കരിപ്പൂർ: കോഴിക്കോട് നിന്ന് കുറഞ്ഞ ചിലവിൽ പറക്കാൻ ഇനി സലാം എയറും എത്തുന്നു. ഒമാന്റെ ബജറ്റ് എയർ കമ്പനിയായ സലാം ഒക്ടോബർ ഒന്ന് മുതൽ കോഴിക്കോട് സർവ്വീസ് ആരംഭിക്കും. സഊദി അറേബ്യ ഉൾപ്പെടെ ഗൾഫ് സെക്റ്ററിലെ പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന രീതിയിൽ ആയിരിക്കും സർവ്വീസുകൾ.

സർവ്വീസുകൾ ഒക്‌ടോബർ 1 മുതൽ ആരംഭിക്കുന്ന മസ്‌ക്കറ് – കോഴിക്കോട് – മസ്‌ക്കറ് സലാം എയർ സർവ്വീസുകൾ എല്ലാ ദിവസവും ഉണ്ടാകും. ദിനംപ്രതി ഈ റൂട്ടിൽ നേരിട്ടുള്ള ഒരു സർവ്വീസ് ആയിരിക്കും ഉണ്ടാകുക. ദിനേന നേരിട്ടുള്ള സർവീസ് ആരംഭിക്കുന്ന സലാം എയർ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

നിലവിൽ ഒമാൻ എയർ രണ്ട് സർവ്വീസുകൾ കോഴിക്കോട് സെക്റ്ററിൽ നടത്തുന്നുണ്ട്. ഒമാൻ എയറിന്റെ നിലവിലെ നേരിട്ടുള്ള 2 സർവീസുകൾ കൂടാതെയാണ് സലാം എയറിന്റെ നേരിട്ടുള്ള സർവീസും ആരംഭിക്കുന്നത്. കൂടാതെ ഈ സർവീസ് സലാല എയർപോർട്ടുമായും യുഎയിലെ യുടെ ഫുജൈറ എയർപോർട്ടുമായും മറ്റു ഗൾഫ് രാജ്യങ്ങളിലെ എയർപോർട്ടുകളുമായും കണക്ഷന് സർവീസും ഉണ്ടാകും.

ദമാം – കോഴിക്കോട് ടിക്കറ്റ് നിരക്ക്

അത് കൂടാതെ സഊദി പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും കണക്ഷൻ സർവ്വീസുകൾ ഉപയോഗപ്പെടുത്തി യാത്ര ചെയ്യാനാവും. കോഴിക്കോട് – മസ്‌ക്കറ്റ് – ജിദ്ദ, കോഴിക്കോട് – മസ്‌ക്കറ്റ്- മദിന, കോഴിക്കോട് – മസ്‌ക്കറ്റ്- റിയാദ്, കോഴിക്കോട് – മസ്‌ക്കറ്റ് – ദമാം റൂട്ടിലും തിരിച്ചും യാത്ര ചെയ്യാൻ സാധിക്കും. For Booking visit www.salamair.com

ദമാമിലേക്ക് 440 റിയാൽ ആണ് നിലവിൽ ടിക്കറ്റ് വിൽപ്പന നടക്കുന്നത്. മറ്റു കണക്ഷൻ വിമാനങ്ങൾ പോലെ ഏകദേശം 7 മണിക്കൂർ മാത്രമാണ് യാത്രാ സമയം. ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് 440 റിയാലും കോഴിക്കോട് നിന്ന് ദമാമിലേക്ക് 736 റിയാലുമാണ് ടിക്കറ്റ് നിരക്ക് ഇപ്പോൾ. ഒക്ടോബർ മുതലുള്ള ടിക്കറ്റ് ഇപ്പോൾ വെബ്സൈറ്റിൽ നിന്ന് വാങ്ങാനാകും.