തിരുവോണ സമ്മാനമായി ജോബി മാത്യുവിന്റെ ലോക മെഡൽ നേട്ടം

0
1251

ദുബായ്: തിരുവോണ സമ്മാനമായി ജോബി മാത്യുവിന്റെ ലോക മെഡൽ നേട്ടം. ദുബായില്‍ നടക്കുന്ന വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ 59 കിലോഗ്രാം പുരുഷ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേട്ടവുമായി കേരളത്തിന്റെ ജോബി മാത്യു.

ദേശീയ കായിക ദിനമായ ഇന്നലെ നടന്ന മത്സരത്തിലാണ് 29–ാമത് ലോകമെഡല്‍ നേട്ടം. ഒക്ടോബറില്‍ ചൈനയില്‍ നടക്കാനിരിയ്ക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിലേയ്ക്കും ജോബി മാത്യു യോഗ്യത നേടി.

ഭാരത് പെട്രോളിയത്തിലെ മാനേജരും സ്‌പോട്‌സ് പേഴ്‌സണുമായ ജോബി, 60% ശാരീരിക വെല്ലുവിളികളോടെ ജനിച്ചയാളാണ്. പ്രതിസന്ധികളിലും കഠിന പരിശ്രമമാണ് ജോബിയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍. കോട്ടയം അടുക്കം സ്വദേശിയായ ജോബി ആലുവയിലാണ് സ്ഥിര താമസമാക്കിയിരിക്കുന്നത്.

നാഷണല്‍ പാരാ പവര്‍ ലിഫ്റ്റിങിന്റെ ഔദ്യോഗിക പരിശീലകനായ ജെ.പി. സിങ് ആണ് ജോബിയുടെ കോച്ച്. ഇന്ത്യന്‍ പാരാലിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് ദീപ മാലികിന്റെ സമയോചിതമായ ഇടപെടലുകള്‍ പ്രോത്സാഹനവും ഈ നേട്ടത്തിന്റെ പിന്നിലെ പ്രധാന പ്രോത്സാഹനങ്ങളിലൊന്നാണ്.

മത്സരത്തില്‍ ആദ്യാവസാനം പ്രോത്സാഹനവുമായി യുഎഇയിലെ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ജോയ് തണങ്ങാടന്‍ ഒപ്പം നിന്നു.”