റിയാദ്: സൗദി തലസ്ഥാന നഗരത്തിലും കിഴക്കൻ പ്രവിശ്യയിലും തീപിടിത്തം. റിയാദ് അൽ സഫ ഡിസ്ട്രിക്ടിലുള്ള ഒരു വാണിജ്യ കെട്ടിടത്തിലും കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലുള്ള വ്യവസായ ശാലയിലുമാണ് അഗ്നിബാധയുണ്ടായത്.
റിയാദിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിെൻറ ടെറസ്സിലാണ് തീ പിടിച്ചത്. സിവിൽ ഡിഫൻസ് സംഘങ്ങളെത്തി ഉടൻ തീയണച്ചു. രണ്ടു സംഭവങ്ങളിലും ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.




