ലാന്‍ഡിങ് ഗിയര്‍ തകരാറിലായി; വിമാനത്തിന് ദുര്‍ഘട ലാന്‍ഡിങ്

വിമാനത്തിന് ദുര്‍ഘട ലാന്‍ഡിങ്.
ഗിയര്‍ തകരാറിലായി. അലാസ്ക എയര്‍ലൈന്‍സിന്റെ സീറ്റിലില്‍ നിന്ന് കലിഫോര്‍ണിയയിലേക്ക് എത്തിയ 1288 വിമാനമാണ് ജോണ്‍ വെയ്ന്‍ വിമാനത്താവളത്തില്‍ വച്ച് തകരാറിലായത്. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് അതിവേഗത്തില്‍ റണ്‍വേയിലേക്ക് ഇടിച്ചിറങ്ങിയതോടെ പതിവിലുമേറെ തീപ്പൊരി ഉയര്‍ന്നു. വിമാനം ആടിയുലഞ്ഞു. യാത്രക്കാര്‍ നിലവിളിക്കുന്നതായി പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. തീ പിടിക്കുമെന്ന് ഭയന്നുപോയെന്നായിരുന്നു വിഡിയോ പര്‍ത്തിയ അഭിനവ് അമിനേനിയെന്ന യാത്രക്കാരന്റെ പ്രതികരണം.

വിമാനത്തിന്റെ ഇടത്തുവശത്തുള്ള ലാന്‍ഡിങ് ഗിയര്‍ തകര്‍ന്നാണ് പ്രശ്നമായതെന്ന് വിമാനക്കമ്പനി ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിക്കാന്‍ കഴിഞ്ഞുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Most Popular

error:
Exit mobile version