ഭർത്താവിനെയും കാമുകിയെയും ഭാര്യ കൈയോടെ പിടികൂടി; പിന്നാലെ റോഡില്‍ പൊരിഞ്ഞ അടി

0
99

ഉത്തർപ്രദേശിലെ കാൺപൂരിൽ നടുറോഡില്‍ വച്ച് രണ്ട് യുവതികൾ തമ്മിലുള്ള പൊരിഞ്ഞ അടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനെ കാമുകിയോടൊപ്പം തിരക്കേറിയ റോഡില്‍ വച്ച് കണ്ടെത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

യാത്രക്കാരിലാരോ പകർത്തിയ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തിരക്കേറിയ നടുറോട്ടില്‍ വച്ച് സ്ത്രീകൾ തമ്മിൽ മുടിയില്‍ പിടിച്ച് വലിച്ച് പരസ്പരം അടി കൂടുന്നത് വീഡിയോയില്‍ കാണാം.

കാൺപൂരിലെ നർവാൾ മോഡിനടുത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. റോഡിന് സമീപത്തായി ഭർത്താവും കാമുകിയുമായി ഇരിക്കുന്നത് കണ്ടതിനെ തുടർന്ന് യുവതി ആദ്യം ഭർത്താവുമായി തര്‍ക്കത്തിലായി. തർക്കം രൂക്ഷമായതോടെ ഇരുവരും തമ്മിൽ നടുറോട്ടില്‍ വച്ച് വഴക്കാരംഭിച്ചു. ഈ സമയം അതുവഴി പോയ യാത്രക്കാരെല്ലാം വാഹനം നിര്‍ത്തി ഇരുവരുടെയും വഴക്ക് നോക്കി നിൽക്കുന്നതും കാണാം. കണ്ട് നിന്നവരിലാരോ പകര്‍ത്തിയ വീഡിയോ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.