റിയാദ്: സ്വദേശിവത്കരണം നിരവധി പേർക്ക് പ്രയോജനപ്പെട്ടതായി റിപ്പോർട്ട്. സ്വകാര്യമേഖലയിൽ നിരവധി സ്വദേശികൾ മികച്ച ശമ്പളം വാങ്ങുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. പദ്ധതി വൻവിജയമായതോടെ തൊഴിലില്ലാഴ്മ നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. മാസം ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന സൗദി പൗരന്മാരുടെ എണ്ണം 20 ലക്ഷത്തോളമെത്തിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) കണക്കുകള്‍ ഉദ്ധരിച്ച് അല്‍മദീന പത്രമാണ് രാജ്യത്തെ സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നവരുടെ ശമ്പള വിവരം പുറത്തുവിട്ടത്.
ഇതുപ്രകാരം, സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സൗദി പൗരന്മാരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. രാജ്യത്ത് പ്രതിമാസം 5,000 റിയാലോ അതിന് മുകളിലോ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 20 ലക്ഷത്തോളമാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പകുതിയോളം സ്വദേശികളുടെ വേതനം 10,000 റിയാലോ അതില്‍ കൂടുതലോ ആണ്.
10,000 റിയാലില്‍ കൂടുതല്‍ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരില്‍ പകുതിയോളം പേരും റിയാദ് നഗരത്തിലാണ് താമസിക്കുന്നത്. 2018ല്‍ സ്വകാര്യ മേഖലയിൽ 10,000 റിയൽ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാർ 4,73,000 മാത്രമായിരുന്നു. എന്നാൽ സ്വദേശി വത്കരണം നടപ്പിലായതോടെ 2023 രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം 10,000 റിയാലോ അതില്‍ കൂടുതലോ ശമ്പളം ലഭിക്കുന്ന 9,65,000 സൗദി സ്വദേശികളാണുള്ളത്.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനമായി കുറക്കാൻ സ്വദേശിവത്കരണത്തിന് സാധിച്ചു. സ്വകാര്യ മേഖലയില്‍ 22 ലക്ഷത്തിലേറെ സൗദി
കളാണ് നിലവില്‍ ജോലി ചെയ്യുന്നത്.




