ഇന്ത്യയിൽ ഏറ്റവും ജീവിത ചെലവേറിയ നഗരം?

0
2867

ഇന്ത്യയിൽ ജീവിക്കാൻ ചെലവേറിയ നഗരമേതാണെന്ന് അറിയാമോ? അത് മുംബൈയാണ്. പ്രശസ്ത പ്രോപ്പർട്ടി കൺസൾട്ടന്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ റിപ്പോർട് പ്രകാരമാണ് മുംബൈ ഈ സ്ഥാനത്തെത്തിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള 32 നഗരങ്ങളെ വിലയിരുത്തിയപ്പോൾ മുംബൈ രണ്ടാംസ്ഥാനത്താണുള്ളത്. കുറഞ്ഞ വിലയിൽ താമസ സൗകര്യം ലഭ്യമാവുന്നതിനെ ആ​ശ്രയിച്ചുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നൈറ്റ് ഫ്രാങ്ക് റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്.

ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമദാബാദാണ് ഏറ്റവും താങ്ങാനാവുന്ന ജീവിത ചെലവുകളുള്ള ഇന്ത്യൻ നഗരമായി തെരെഞ്ഞെടുത്തത്. ഏറ്റവും താങ്ങാനാകുന്ന ഭവന വിപണി അഹമ്മദാബാദിലാണ്. പുണെയും കൊൽക്കത്തയും പിന്നാലെയുണ്ട്.

ഇ.എം.ഐ-വരുമാന അനുപാതം കണക്കാക്കുമ്പോൾ അഹമ്മദാബാദിൽ 23 ശതമാനവും പുണെയിലും കൊൽക്കത്തയിലും 26 ശതമാനം വീതവുമാണ്. ബെംഗളൂരുവിലും ചെന്നൈയിലും 28 ശതമാനം വീതവും ഡൽഹിയിൽ 30 ശതമാനവും ഹൈദരാബാദിൽ 31ഉം മുംബൈയിലത് 55 ശതമാനവുമാണ്.