ത്വാഇഫിലും അസീറിലും കനത്ത മഴ

0
1875

ത്വാഇഫിലും അസീറിലും കനത്ത മഴ. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും അടുത്ത ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നു.

ഞായറാഴ്ച മുതൽ വ്യാഴം വരെ അസീർ, അൽ-ബാഹ, മക്ക, നജ്റാൻ, ജിസാൻ എന്നിവിടങ്ങളിലും ബുധനാഴ്ച വരെ മദീനയിലും കനത്ത മഴയായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വിശദീകരിച്ചു.

ഞായറാഴ്ച റിയാദിലും അൽഖാസിമിലും ഇടത്തരം മഴയും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തബൂക്ക്, ജിദ്ദ, ഖുലൈസ്, റാബിഗ്, യാൻബു എന്നിവിടങ്ങളിൽ നേരിയ തോതിലും മഴ പെയ്യുമെന്നും ഈ നഗരങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.