പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
3163

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. കോഴിക്കോട് അരീക്കുളം സ്വദേശി ഏലമങ്കല്‍ കളത്തികണ്ടി ജുബേഷ് (41) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. 

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കുടുംബ സമേതം ഖത്തറില്‍ താമസിക്കുകയായിരുന്നു. പിതാവ്: കുഞ്ഞായി, മാതാവ്: ആമിന, ഭാര്യ: ഹിബ ബാസിത് ഖാന്‍, മക്കള്‍: ഹെസ്സ ജുബേഷ്, ഇലാന സെറിന്‍.