കാസർകോട്: പ്രവാസികളുടെ മേൽ കണ്ണ് വെച്ച് ആദായ വകുപ്പ് പുതിയ നീക്കം തുടങ്ങിയതോടെ ഗൾഫ് രാജ്യങ്ങളിലെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടിയാകും. പ്രവാസികളുടെ ഇൻഷുറൻസ് വരുമാനത്തിൽ കണ്ണുവെച്ചുള്ള കളികളാണ് ആദായനികുതി വകുപ്പ് തുടങ്ങിയതെന്ന് റിപ്പോർട്ട്. ഒറ്റത്തവണ പോളിസികളിലെ ലാഭത്തിന് 31.2 ശതമാനം നികുതി ഈടാക്കാനാണ് നീക്കം. ഗൾഫ് രാജ്യങ്ങൾ പോലെ വ്യക്തികളുടെ വരുമാനത്തിന് നികുതി ഈടാക്കാത്തയിടങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്കാണ് ഇത് തിരിച്ചടിയാകുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതിലൂടെ രാജ്യത്ത് താമസിക്കുന്ന ഇടപാടുകാരിൽ നിന്ന് രണ്ട് ശതമാനം മാത്രമാണ് നികുതി ഈടാക്കുന്നത്. എന്നാൽ, 31.2 ശതമാനം അധികം ഈടാക്കാനുള്ള നീക്കം പ്രവാസി ഇടപാടുകാർക്ക് വൻ നഷ്ടമുണ്ടാക്കും. നികുതിയീടാക്കുന്നതിന് മുന്നോടിയായി പ്രവാസികളായ പോളിസി ഉടമകളിൽ നിന്ന് ടാക്സ് റെസിഡന്റ് സ്റ്റാറ്റസ് (ടി.ആർ.എസ്.) റിപ്പോർട്ട് ആവശ്യപ്പെട്ടു തുടങ്ങിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
1961-ലെ ആദായനികുതി നിയമം സെക്ഷൻ 285 ബിഎ പ്രകാരമാണ് നടപടി. വ്യക്തിഗത ഇടപാടുകാർ സ്വന്തം നിലയിലാണ് ടി.ആർ.എസ്. ഫോറം പൂരിപ്പിക്കേണ്ടത്. ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് നിയമത്തിലെയും കോമൺ റിപ്പോർട്ടിങ് സ്റ്റാൻഡേഡിലെയും വ്യവസ്ഥപ്രകാരമാണിത്. വരുമാനത്തിന് വിദേശത്ത് നികുതിയടയ്ക്കുന്നവർക്ക് ഇരട്ടനികുതി ഭാരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ടി.ആർ.എസ്. വാങ്ങുന്നതെങ്കിലും ഫലത്തിൽ അത് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് തിരിച്ചടിയാകും.
ഇൻഷുറൻസിന് പിന്നാലെ പ്രവാസികൾ മ്യൂച്ച്വൽ ഫണ്ടിൽ നിക്ഷേപിച്ച പണം പിൻവലിക്കുമ്പോഴും ഈ രീതിയിൽ നികുതിയീടാക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്.
4.5 ലക്ഷം ലാഭത്തിന് നികുതി 1.40 ലക്ഷം
അഞ്ചുലക്ഷത്തിന്റെ ഒറ്റത്തവണ ഇൻഷുറൻസ് പോളിസിയിൽ കാലാവധി കഴിയുമ്പോൾ 10 ലക്ഷം രൂപ ലഭിക്കുന്നുവെന്ന് കരുതുക. ലാഭമായി ലഭിക്കുന്ന അഞ്ച് ലക്ഷത്തിന് 10 ശതമാനം നികുതി ഇളവുണ്ട്. ബാക്കിയുള്ള 4.5 ലക്ഷത്തിൽനിന്ന് 31.2 ശതമാനം നികുതി കുറച്ച് മാത്രമേ ഇടപാടുകാരന് കൈമാ റുകയുള്ളൂ. അതായത് 1,40,400 രൂപ നികുതിയായി പോകും.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




