എയർ ഇന്ത്യ ഇനിയെങ്കിലും സമയത്ത് ഓടുമോ?; വിമാനം വൈകുന്നുവെന്ന വ്യാപക പരാതിക്കിടെ മനീഷ് ഉപ്പാലിനെ ഫ്ലൈറ്റ് ഓപ്പറേഷൻസ് തലവനാക്കി

0
1793

ന്യൂഡൽഹി: വിമാനം വൈകുന്നുവെന്ന വ്യാപക പരാതിക്കിടെ മനീഷ് ഉപ്പാലിനെ ഫ്ലൈറ്റ് ഓപ്പറേഷൻസ് തലവനാക്കി എയർ ഇന്ത്യ. കഴിഞ്ഞ ദിവസമാണ് നിർണായക മാറ്റം എയർ ഇന്ത്യ പ്രഖ്യാപിച്ചത്. നിലവിൽ എയർ ഏഷ്യ ഇന്ത്യയിലെ ഫ്ലൈറ്റ് ഓപ്പറേഷൻസ് തലവനാണ് അദ്ദേഹം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചീഫ് ഓഫ് ഓപ്പറേഷൻ ക്യാപ്റ്റൻ ആർ.എസ് സന്ധുവിന് കീഴിലാണ് അദ്ദേഹം ജോലി ചെയ്യുക. കൊമേഴ്സ്യൽ വിമാനങ്ങൾ പറത്താനുള്ള ലൈസൻസുള്ള അദ്ദേഹത്തിന് 19 വർഷത്തെ അനുഭവ പരിചയമുണ്ട്. എ 320 വിമാനങ്ങളുടെ ഡി.ജി.സി.എയുടെ അംഗീകാരമുള്ള പരിശോധകൻ കൂടിയാണ് അദ്ദേഹം.

എയർലൈൻ ഓപ്പറേഷൻസിൽ നിരവധി നേതൃപരമായ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിന് മുമ്പ് എയർ ഏഷ്യ ഇന്ത്യയിലായിരുന്നു ജോലി ചെയ്തിരുന്നത്. നിലവിൽ എയർ ഏഷ്യ ഇന്ത്യ പൂർണമായും ടാറ്റയുടെ നിയന്ത്രണത്തിലാണ്. ടാറ്റയുടെ നിയന്ത്രണത്തിലേക്ക് കമ്പനി എത്തിയതിന് പിന്നാലെയാണ് പുതിയ മാറ്റം.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക